European Football Foot Ball Top News

ബാഴ്സക്ക് ഒരുപാട് നാശം വരുത്താൻ കെല്‍പ്പുള്ള ടീമാണ് ഇപ്പോഴത്തെ റയല്‍ എന്ന് ലൂക്കാസ് വാസ്ക്വസ്

March 19, 2022

ബാഴ്സക്ക് ഒരുപാട് നാശം വരുത്താൻ കെല്‍പ്പുള്ള ടീമാണ് ഇപ്പോഴത്തെ റയല്‍ എന്ന് ലൂക്കാസ് വാസ്ക്വസ്

ഞായറാഴ്ച ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയ്ക്ക് മുന്നോടിയായി റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌ക്വസ് വലിയ  ആത്മവിശ്വാസത്തിലാണ്.ലോസ് ബ്ലാങ്കോസ് മികച്ച സമീപകാല ഫോമിലാണെന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ആഗ്രഹം ടീമിന് ഉണ്ട് എന്നും വാസ്‌ക്വസ് പറഞ്ഞു. ഞായറാഴ്ച ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മാര്‍സയോട് ആണ് താരം തന്‍റെ മനസ്സ് തുറന്നത്.

“ദേശീയ ടീം ബ്രേക്കിന് മുമ്പ് ഞങ്ങൾക്ക് വളരെ പ്രധാനമാണ് ഈ മത്സരം.ഇപ്പോള്‍ ടീം ഡ്രസ്സിംഗ് റൂമില്‍ വളരെ മികച്ച അന്തരീക്ഷം ആണ്.എല്ലാവരും ഒരുമിച്ച് ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.ടീം നന്നായി ഒത്തൊരുമയോടെ കളിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ബാഴ്സക്ക് വലിയ നാശനഷ്ട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.”  ഇതായിരുന്നു താരത്തിന്‍റെ വാക്കുകള്‍.ഒക്ടോബറിൽ ക്യാമ്പ് നൗവിൽ നടന്ന ലീഗിൽ റയൽ മാഡ്രിഡ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയിരുന്നു. ഇഞ്ചുറി ടൈമിൽ വാസ്‌ക്വസ് ഗോള്‍ നേടിയിരുന്നു.ജനുവരിയിൽ സൗദി അറേബ്യയിൽ നടന്ന സൂപ്പർകോപ ഡി എസ്പാനയുടെ സെമിഫൈനലിലും മാഡ്രിഡ് 3-2 ന് ബ്ലൂഗ്രാനയെ പരാജയപ്പെടുത്തിയിരുന്നു.

Leave a comment