European Football Foot Ball Top News

ഒന്നാം സ്ഥാനം നേടാനുള്ള സുവര്‍ണാവസരം നപോളിക്ക്

March 19, 2022

ഒന്നാം സ്ഥാനം നേടാനുള്ള സുവര്‍ണാവസരം നപോളിക്ക്

സീരി ഇ ടേബിളില്‍ വളരെ കുറച്ച് സമയം ഒന്നാം സ്ഥാനത്ത് ഇരിക്കാന്‍ ഉള്ള അവസരം നാപോളിക്ക് ലഭിച്ചേക്കും.ഇന്നത്തെ മത്സരത്തില്‍ ഉഡിനീസിനെ തോല്‍പ്പിക്കുകയും രാത്രി ഒന്നര മണിക്ക് നടക്കുന്ന മത്സരത്തില്‍ എസി മിലാന്‍ തോല്‍ക്കുകയും ആണെങ്കില്‍ ഒന്നാം സ്ഥാനം സ്ഥിരമാക്കാനും നപോളിക്ക് കഴിഞ്ഞേക്കും.നപോളിയും ഉഡിനീസും തമ്മില്‍ ഉള്ള മത്സരം ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ്.തങ്ങളുടെ ഹോമില്‍ വച്ചാണ് മത്സരം നടക്കാന്‍ പോകുന്നത് എന്ന നേട്ടവും നാപോളിക്ക് ഉണ്ട്.

അവസാന 11 ലീഗ് മത്സരങ്ങളിൽ ഒരു വിജയവുമില്ലാതെ തുടരുന്ന ഉഡിനീസ് നിലവില്‍ ലീഗില്‍ പതിനാലാം സ്ഥാനത് ആണ്.2016-17 കാമ്പെയ്‌നിനിടെ ആണ് നാപ്പോളിക്കെതിരായ അവരുടെ അവസാന വിജയം.തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയിട്ട് കാലങ്ങള്‍ ആയി എങ്കിലും പുതിയ ഗബ്രിയേല്‍ കിയോഫിക്ക് കീഴില്‍ തരംതാഴ്ത്തല്‍ ഭീഷണി തെല്ലും ഇല്ലാതെ ആണ് ഇപ്പോള്‍ ഉഡിനീസ് ഉള്ളത്.ഇന്നത്തെ മത്സരത്തില്‍ സമനില പോലും ടീമിന്‍റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചേക്കും.

Leave a comment