ലാലിഗയില്‍ ഇന്ന് വലന്‍സിയയും അലാവസും ഇറങ്ങിയേക്കും
ലാലിഗയില്‍ ഇന്ന് റിലഗേഷന്‍ സോണില്‍ നില്ക്കുന്ന അലാവസിനെ പതിനേഴാം സ്ഥാനത് ഉള്ള ഗ്രനാഡ നേരിടുന്നു.ഇരു ടീമുകളുടെയും പോയിന്റ് നിലവാരം ആരാധകരില്‍ ആശങ്ക ഉള്ളവാക്കുന്നു.ഗെറ്റാഫെയോടും സെവിയ്യയോടും സമനില വഴങ്ങിയതിന് പുറമെ, അവരുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അലാവസ് നേടിയത് എന്നിരിക്കെ,അവസാന എട്ട് ലീഗ് മത്സരങ്ങളിൽ ഏഴിലും ഗ്രാനഡ പരാജയപ്പെടുകയുണ്ടായി, അതേസമയം ഡിസംബർ 22 മുതൽ സ്പെയിനിന്റെ ടോപ്പ് ഫ്ലൈറ്റിൽ വിജയിച്ചിട്ടില്ല എന്നത് ഗ്രനാഡക്ക് നാണകേട് ഉണ്ടാക്കുന്നു.മത്സരം ആറര മണിക്ക് അലാവാസ് ഹോം ആയ മെന്റിസോറോസയില് വച്ചു നടക്കും.

മറ്റൊരു ലാലിഗ പോരാട്ടത്തില്‍ എല്‍ഷെയേ വലന്‍സിയ നേരിടും.വലന്‍സിയ ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്,എല്‍ഷെ പതിനാലാം സ്ഥാനത്തും.ഇന്ത്യന്‍ സമയം എട്ടേമുക്കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.