European Football Foot Ball Top News

അര്‍നോള്‍ഡിന് പകരം ആര് ? ക്ലോപ്പിന്റെ തല പുകയുന്നു

March 19, 2022

അര്‍നോള്‍ഡിന് പകരം ആര് ? ക്ലോപ്പിന്റെ തല പുകയുന്നു

ലിവര്‍പൂള്‍  റൈറ്റ് ബാക്കിന്റെ  ഹാംസ്ട്രിംഗിന് പരിക്കേറ്റു, ഇത് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളും മാൻ സിറ്റിക്കെതിരായ  പ്രീമിയർ ലീഗ് മത്സരവും താരത്തിന് നഷ്ട്ടപ്പെടും.റെഡ്സിന്റെ ക്രിയേറ്റർ-ഇൻ-ചീഫ് ഈ സീസണിൽ നിർണായക റോള്‍ ആണ് വഹിച്ചിട്ടുള്ളത്.35 ഗെയിമുകളിലായി 17 അസിസ്റ്റുകൾ നല്‍കി കൊണ്ട് ടീമിന്‍റെ നെടും തൂണായി തുടരുന്നു.

“ലോകത്ത് ട്രെന്റിനെപ്പോലെ കളിക്കുന്ന ഒരു കളിക്കാരനെ എനിക്കറിയില്ല. അതിനാൽ ഒരു പകരക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാല്‍ അസാധ്യം എന്ന് ഞാന്‍ പറയില്ല.ഇതിനു മുന്നേ പലപ്പോഴും ഞങ്ങള്‍ ഈ കടമ്പ മറികടന്നിട്ടുണ്ട്.ഞങ്ങൾക്ക് ജോ ഗോമസ് മികച്ച ഒരു ഓപ്ഷന്‍ ആണ്.കൂടാതെ മില്‍നറും.രണ്ടു പേരും വ്യതസ്ഥ രീതിയില്‍ ടീമിന്‍റെ സിസ്റ്റത്തെ തന്നെ മാറ്റാന്‍ കഴിവുള്ള ആളുകള്‍.കൂടാതെ യുവ താരം ബ്രാഡ്ലിയും ടീമിലേക്ക് വൈവിധ്യം കൊണ്ടുവരുന്നു.”ഞായറാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ റെഡ്സിന്റെ എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ക്ലോപ്പ്.

Leave a comment