European Football Foot Ball Top News

രണ്ടു സീരി എ താരങ്ങള്‍ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍

March 19, 2022

രണ്ടു സീരി എ താരങ്ങള്‍ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍

കാൽസിയോമെർകാറ്റോ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊലോഗ്നയുടെ 23-കാരനായ മിഡ്ഫീൽഡർ മത്തിയാസ് സ്വാൻബെർഗിനെ വിടാതെ പിന്തുടരുന്നുണ്ട്.ഒൻപത് വയസ്സുള്ളപ്പോൾ സ്വീഡ്ജ് മാൽമോയിൽ നിന്ന് ബൊലോഗ്നയിൽ ചേർന്ന താരം സമീപകാല കാമ്പെയ്‌നുകളിൽ ക്ലബ്ബിന്റെ സ്ഥിരം സ്റ്റാർട്ടർ ആയി മാറിയിരിക്കുന്നു.ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വാൻബെർഗിന് ഉണ്ട്, കൂടാതെ തന്റെ ഓൾറൗണ്ട് കഴിവുകൾക്കും താരം ഏറെ പേര് കേട്ടതാണ്.

ബൊലോഗ്‌നയും ഫിയോറന്റീനയും തമ്മിൽ അടുത്തിടെ നടന്ന സീരി എ മത്സരം  കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികളെ അയച്ചതായും റിപ്പോർട്ടുണ്ട്.സ്വാൻബെർഗിനെ കൂടാതെ,ഫിയോറെന്‍റ്റീന ഡിഫൻഡർ നിക്കോള മിലെൻകോവിച്ചിലും ക്ലബ്ബിന് താൽപ്പര്യമുണ്ട്.മിലെൻകോവിച്ചിന് 15 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ക്ലബ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Leave a comment