യൂറോപ്പ ലീഗിന്റെയും ക്വാർട്ടർ ലൈനപ്പായി, ബാഴ്സലോണയും ഫ്രാങ്ക്ഫർട്ടും നേർക്കുനേർ
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ അവസാന എട്ടിൽ ജർമൻ ക്ലബായ ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെയാണ് നേരിടുക. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തുർക്കിഷ് ക്ലബായ ഗലറ്റസറെയെ 2-1ന് തോൽപ്പിച്ച് ആണ് ബാഴ്സലോണ ക്വാർട്ടർ ഉറപ്പിച്ചത്. അതേസമയം എതിരാളികളായ ഫ്രാങ്ക്ഫർട്ട് റിയൽ ബെറ്റിസിനെ 3-2ന് കീഴടക്കിയാണ് വരുന്നത്.
യുവതാരങ്ങളുടെ മികവാണ് ഫ്രാങ്ക്ഫർട്ടിന്റെയും ബാഴ്സലോണയുടെയും ആയുധം. ഈ സീസണിൽ യൂറോപ്പ ലീഗ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് ചാവിയുടേത്. ഈ സീസണിന്റെ തുടക്കം മുതൽ വളരെ മോശം പ്രകടങ്ങളുടെ പേരിൽ ഏറെ വിമർശനം കേട്ട ബാഴ്സ പഴയ ഇതിഹാസ താരം പരിശീലകനായി എത്തിയതോടെ ഗംഭീര ഫോമിലാണ്.
ഏപ്രിൽ എട്ടിന് ഫ്രാങ്ക്ഫർട്ടിന്റെ മൈതാനത്താണ് ആദ്യപാദ മത്സരം നടക്കുക. അതിനുശേഷം ഏപ്രിൽ 15-ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ രണ്ടാംപാദ മത്സരവും നടക്കും. ക്വാർട്ടറിലെ മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ഫ്രഞ്ച് ക്ലബായ ലിയോണെ നേരിടുമ്പോൾ ബ്രാഗയും റേഞ്ചേഴ്സും ലൈപ്സിഗും അറ്റലാന്റയും ക്വാർട്ടറിൽ നേർക്കുനേർ വരും.






































