ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന്റെ എതിരാളി വിയ്യാറയൽ
യൂവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന്റെ എതിരാളി വിയ്യാറയൽ എഫ്സി. ബയേണിനെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ മെനയാനാണ് ഇനിയുള്ള ദിവസങ്ങളിൽ ഉനെയ് എമിറിയും സംഘവും ശ്രമിക്കുക. അഞ്ചും ആറും ഗോളടിച്ച് ജയിക്കുന്ന ജർമൻ ക്ലബിനെ വിയ്യാറയല്‍ എങ്ങനെ പിടിച്ചുകെട്ടുമെന്ന് കണ്ടറിയണം.
ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ് ബയേണിന്റെ വരവുതന്നെ. അതേസമയം ഇറ്റാലിയന്‍ വമ്പൻമാരായ യുവെന്റസിനെ കീഴടക്കിയാണ് യൂറോപ്പ ലീഗ് ജേതാക്കളുടെ വരവ്. തന്ത്രങ്ങൾ മെനയുന്നതിൽ അഗ്രകണ്യനായ നെയ് എമിറി ലെവൻഡോസ്കിയെയും സംഘത്തെയും പൂട്ടാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
താരതമ്യേന കുഞ്ഞന്‍ എതിരാളികളെന്ന് ബയേൺ മനസിൽ കരുതിയാൽ അതിനുള്ള ചുട്ടമറുപടി നൽകാൻ പ്രാപ്തമാണ് മഞ്ഞപ്പട. ഏപ്രിൽ ഏഴിന് സ്പാനിഷ് ടീമിന്റെ മൈതാനത്താണ് ആദ്യപാദ മത്സരം നടക്കുക. തുടർന്ന് ഏപ്രിൽ 13-ന് രണ്ടാംപാദ മത്സരം അലിയാൻസ് അരീനയിൽ ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടിലും അരങ്ങേറും.






































