ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി, ചെൽസിയുടെ എതിരാളി റയൽ മാഡ്രിഡ്
യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ലൈനപ്പ് എത്തിയപ്പോൾ ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ. അതിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നിലവിലെ ജേതാക്കളായ ചെൽസി റയല്‍ മാഡ്രിഡിനെ നേരിടുന്നതായിരിക്കും. ഇതുവരെ ഒരു യൂറോപ്യൻ ടൂർണമെന്റിലും റയലിന് ചെൽസിയെ കീഴടക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണ സെമയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചായിരുന്നു നിലവിലെ ചാംപ്യന്മാരായ ചെല്‍സിയുടെ ഫൈനല്‍ പ്രവേശനം. ഇതിനുള്ള പകരംവീട്ടലായിരിക്കും കാലോ അഞ്ചലോട്ടിയുടെയും സംഘത്തിന്റെയും ലക്ഷ്യം. പിഎസ്ജിയെ കീഴടക്കിയ ആത്മവിശ്വാസത്തിലെത്തുന്ന റയൽ ഈ സീസണിൽ അപാര ഫോമിലാണെന്ന കാര്യം ഇംഗ്ലീഷ് ടീമിനെ സമ്മർദത്തിലാഴ്ത്തിയേക്കാം. പോരാത്തതിന് ക്ലബ് ഉടമ റോമൻ അബ്രോമിച്ചിനെതിരായ ബ്രിട്ടീഷ് സർക്കാരിന്റെ നീക്കവും നീലപ്പടയെ അൽപം വിഷമത്തിലാഴ്ത്തിയിട്ടുണ്ട്.
ചെല്‍സി ഇരുപാദങ്ങളിലുമായി ഫ്രഞ്ച് ക്ലബ് ലില്ലയെ തോല്‍പ്പിച്ചാണ് വരുന്നത്. തോമസ് ടുഷേലിന്റെ തന്ത്രങ്ങൾ തന്നെയാണ് ടീമിന്റെ വിജയ രഹസ്യം. ഏപ്രിൽ ആറിന് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡിജിലാണ് ആദ്യപാദം നടക്കുക. തുടർന്ന് രണ്ടാംപാദം ഏപ്രിൽ 13-ന് സ്പാനിഷ് വമ്പൻമാരുടെ മൈതാനത്തും അരങ്ങേറും.ശ്രദ്ധേയമാണ്.






































