European Football Foot Ball Top News

മാർക്കസ് റാഷ്‌ഫോർഡും ജാഡൻ സാഞ്ചോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി

March 18, 2022

മാർക്കസ് റാഷ്‌ഫോർഡും ജാഡൻ സാഞ്ചോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്‌ഫോർഡും ജാഡോൺ സാഞ്ചോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി,എന്നാല്‍ ക്രിസ്റ്റൽ പാലസിന്റെ സെന്റർ ബാക്ക് മാർക്ക് ഗുവേഹിക്ക് ടീമിലേക്ക് ആദ്യമായി വിളി വന്നു.2022 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാർച്ച് 26ന് സ്വിറ്റ്‌സർലൻഡുമായും മാർച്ച് 29ന് വെംബ്ലിയിൽ ഐവറി കോസ്റ്റുമായും ഇംഗ്ലണ്ട് കളിക്കും.

ലിവർപൂളിന്റെ ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്, ചെൽസിയുടെ റീസ് ജെയിംസ് എന്നിവര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ മാഞ്ചസ്റ്റർ സിറ്റിയുടെ കൈൽ വാക്കറെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ വാക്കർ ജൂണിൽ തിരിച്ചെത്തുമെന്ന് ഗാരെത് സൗത്ത്ഗേറ്റ് പറയുന്നു.എമിൽ സ്മിത്ത് റോവ്, ബുക്കയോ സാക്ക, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ്, ജാക്ക് ഗ്രെലിഷ് എന്നിവർ ആക്രമണാത്മക വൈഡ് ഏരിയകളിൽ മികച്ച ഫോം കാഴ്ച്ചവക്കുന്നത് കാരണം ആണ് റാഷ്‌ഫോർഡും സാഞ്ചോയും പുറത്തായത് എന്ന് കോച്ച് സൗത്ത്ഗേറ്റ് വെളിപ്പെടുത്തി.

Leave a comment