European Football Foot Ball Top News

പിച്ചിലെ എല്ലാ ഭാഗവും മെസ്സിക്ക് കാണാപാഠം ആണ് എന്ന് ആര്‍തര്‍ മെലോ

March 17, 2022

പിച്ചിലെ എല്ലാ ഭാഗവും മെസ്സിക്ക് കാണാപാഠം ആണ് എന്ന് ആര്‍തര്‍ മെലോ

യുവന്റസ് മിഡ്ഫീൽഡർ ആർതർ തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിയെ ‘അന്യഗ്രഹജീവി’ എന്ന് വിശേഷിപ്പിച്ചു.ഇതിഹാസതാരമായ അർജന്റീനിയനൊപ്പം രണ്ട് വർഷം കളിച്ച ആർതർ നിലവിലെ പിഎസ്ജി താരം ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

“ദൈവം നേരിട്ട് മെസ്സിയെ തിരഞ്ഞെടുത്തത് ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം പിച്ചില്‍ ചെയ്യുന്ന കാര്യങ്ങള്‍ ആള്‍ക്ക് മാത്രമേ കഴിയൂ.നിങ്ങള്‍ വീട്ടില്‍ ഇരുന്നു ടിവി കാണുമ്പോള്‍ പിച്ചിന്റെ എല്ലാ ഭാഗവും കാണാന്‍ ആകും.എന്നാല്‍ കളിയിലേക്ക് വരുമ്പോള്‍ ഒരു ചെറിയ ഭാഗം മാത്രം ആയിരിക്കും നമ്മളുടെ ഫോക്കസില്‍ ഉണ്ടാവുക.മെസ്സി കളിക്കുന്നത് കണ്ടാല്‍ തൊന്നും അദ്ദേഹം മുകളില്‍ ഇരുന്നു പിച്ചു മൊത്തം നിരീക്ഷിച്ച ശേഷം ആണ് കളിക്കുന്നത് എന്ന്.അത്രക്ക് അപാരം ആണ് അദ്ദേഹത്തിന്റെ വിഷന്‍” മെലോ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment