European Football Foot Ball Top News

22-കാരൻ ഫോർവേഡിനെ സൈന്‍ ചെയ്യുന്നതിനായി 70 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്യാൻ പിഎസ്ജി തയ്യാറെടുക്കുന്നു

March 16, 2022

22-കാരൻ ഫോർവേഡിനെ സൈന്‍ ചെയ്യുന്നതിനായി 70 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്യാൻ പിഎസ്ജി തയ്യാറെടുക്കുന്നു

സ്‌ട്രൈക്കർ റാഫേൽ ലിയോയ്‌ക്കായി എസി മിലാന് 70 മില്യൺ യൂറോ വാഗ്ദാനം ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.മിലാന് വേണ്ടി സ്റ്റെഫാനോ പോളിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം 22 കാരനായ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ സീസണിൽ 25 സീരി എ മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും പോർച്ചുഗീസ് മുന്നേറ്റക്കാരന്‍ നേടിയിട്ടുണ്ട്.

അവന്റെ സേവനങ്ങൾക്കായി 70 ദശലക്ഷം യൂറോയും ഒരു സീസണിൽ 6 ദശലക്ഷം യൂറോയും ആണത്രേ പിഎസ്ജി  വാഗ്ദാനം ചെയ്യുന്നത്.22 കാരനായ താരത്തിന് താൽപ്പര്യമുള്ള ക്ലബ്ബ് പിഎസ്ജി മാത്രമല്ല. പ്രീമിയർ ലീഗ് ടീമുകളായ ആഴ്സണലും ന്യൂകാസിൽ യുണൈറ്റഡും ഫോർവേഡിന്റെ സ്ഥിതിഗതികള്‍ അന്വേഷിച്ചു വരുന്നുണ്ട്.മിലാൻ എതിരാളികളായ ഇന്ററിനേക്കാൾ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ സീരി എയിൽ ഒന്നാം സ്ഥാനത്താണ്.അതില്‍ താരം വഹിച്ച പങ്ക് വളരെ വലുത് ആണ്.

Leave a comment

Your email address will not be published. Required fields are marked *