ഫൈനലിലേക്ക് ഒരു സമനില ദൂരം മാത്രം, രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിനെതിരെ
ഐഎസ്‌എൽ ഫുട്ബോളിൽ ഫൈനലിൽ പ്രവേശനം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന രണ്ടാം പാദ സെമി ഫൈനലിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ ഇറങ്ങും. ഒരു സമനില മാത്രം മതിയാകും മഞ്ഞപ്പടയ്ക്ക് ഇന്ന് ഫൈനൽ യോഗ്യത നേടാൻ.
ഐഎസ്എൽ ചരിത്രത്തിന്റെ ഒറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഇത്തവണയാണ് എന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ 21 കളിയിൽ 35 ഗോളുകളാണ് കൊമ്പൻമാർ നേടിയത്. എന്നാൽ എതിരാളികൾ അത്ര ചില്ലറക്കാരല്ല. ഏഴ് തുടർ വിജയങ്ങളുമായി വന്ന ജംഷഡ്‌പൂരിനെ പരാജയപ്പെടുത്തിയ കേരളത്തോട് പക വീട്ടണം എന്ന് ഉറച്ചാണ് ഓവൻ കോയ്‌ലും സംഘവും ഇറങ്ങുന്നത്.
ജംഷഡ്‌പൂർ തങ്ങളുടെ ആദ്യ ഐഎസ്എൽ ഫൈനൽ ലക്ഷ്യമിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഫൈനൽ ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലുള്ള ബോറിസും ലെങ് ദുംഗലും ഇന്ന് ജംഷഡ്‌പൂർ നിരയിൽ ഉണ്ടാവില്ല. മറുവശത്ത് ലാസ്റ്റേഴ്സ് നിരയിൽ ധനചന്ദ്ര മീതെ മാത്രമാണ് പരിക്കിന്റെ പിടിയിലുള്ളത്. മത്സരം ഇന്ന് രാത്രി 7.30നാണ്






































