മല്ലോര്‍ക്കയെ നേരിടാന്‍ റയല്‍ മാഡ്രിഡ്
മല്ലോർക്കയെ നേരിടാൻ തിങ്കളാഴ്ച വൈകുന്നേരം മല്ലോർക്ക എസ്റ്റാഡി സന്ദർശിക്കുമ്പോൾ റയൽ മാഡ്രിഡ് തുടർച്ചയായി നാല് ലാ ലിഗ വിജയങ്ങള്‍ നേടാന്‍ ശ്രമിക്കും.ലോസ് ബ്ലാങ്കോസ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ എട്ട് പോയിന്റ് ലീഡ് അവര്‍ക്കുണ്ട്.മല്ലോർക്ക 16-ാം സ്ഥാനത്താണ്,തരംതാഴ്ത്തൽ മേഖലയേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അവര്‍.രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
പാരീസ് സെന്റ് ജെർമെയ്‌നിനെതിരായ അവിശ്വസനീയമായ ചാമ്പ്യൻസ് ലീഗ് വിജയത്തിന്റെ പകിട്ട് ഇതുവരെ തീര്‍ന്നിട്ടില്ല.അതിന്റെ തികഞ്ഞ ആത്മവിശ്വാസം റയലിന് ഉണ്ട്.കൂടാതെ അലാവെസ്, റയോ വല്ലക്കാനോ, റയൽ സോസിഡാഡ് എന്നിവയ്‌ക്കെതിരെ ലോസ് ബ്ലാങ്കോസ് അവരുടെ അവസാന മൂന്ന് ലീഗ് മത്സരങ്ങളും ജയിച്ച റയല്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ആണ്.