Cricket IPL Top News

ഐപിഎല്ലിനുള്ള ജേഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്

March 14, 2022

author:

ഐപിഎല്ലിനുള്ള ജേഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലിന്റെ 2022 എഡിഷനായുള്ള ജഴ്‌സി ഔദ്യോഗികമായി പുറത്തിറക്കി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ്. നീല നിറത്തിലുള്ള ജേഴ്‌സിക്ക് വ്യതിരിക്തവും ആകർഷകവുമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്.

അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽവെച്ചു നടന്ന ചടങ്ങിലാണ് ജേഴ്‌സി അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, പരിശീലകൻ ആശിഷ് നെഹ്‌റ എന്നിവരും ജേഴ്‌സി അവതരിപ്പിക്കന്ന ചടങ്ങിലുണ്ടായിരുന്നു. ഐപിഎല്ലിന്റെ ഈ സീസണിൽ പുതിയ രണ്ടു ടീമുകളായ ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഉൾപ്പെടെ 10 ടീമുകളായിരിക്കും പങ്കെടുക്കുക.

ഐപിഎൽ കരിയറിൽ ഇതുവരെ മുംബൈ ഇന്ത്യൻസിന് വേണ്ടി മാത്രം കളിച്ചിട്ടുള്ള ഹാർദിക്കിനെ നേരത്തെ തന്നെ ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. മെഗാ ലേലത്തിന് മുമ്പുള്ള ഡ്രാഫ്റ്റിൽ 15 കോടി നല്‍കിയാണ് പാണ്ഡ്യയെയും അഫ്‌ഗാൻ സ്പിൻ രാജാവായ റാഷിദ് ഖാനെയും ഗുജറാത്ത് ടീമിലെത്തിച്ചത്.

ഇവർക്കു പുറമെ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, രാഹുല്‍ തെവാട്ടി, വിജയ് ശങ്കര്‍, മാത്യൂ വെയ്ഡ്, അല്‍സാരി ജോസഫ് എന്നിവരാണ് ടീമിലെ പ്രമുഖര്‍.

Leave a comment