പുതിയ മുംബൈ ഇന്ത്യൻസ് റിക്രൂട്ട് ടൈമൽ മിൽസ് ജസ്പ്രീത് ബുംറയ്ക്കൊപ്പം ബൗൾ ചെയ്യാൻ കാത്തിരിക്കുന്നു
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്കൊപ്പം ബൗൾ ചെയ്യാനുള്ള സാധ്യത ഇംഗ്ലണ്ടിന്റെ ഇടംകയ്യൻ പേസർ ടൈമൽ മിൽസിനെ ആവേശഭരിതന് ആക്കുന്നു എന്ന് താരം.ടി20 സ്പെഷ്യലിസ്റ്റും 12 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് 22.7 സ്ട്രൈക്ക് റേറ്റിൽ 11 വിക്കറ്റുകളും നേടിയിട്ടുള്ള 29 കാരനായ മിൽസിനെ ട്രെന്റ് ബോൾട്ടിന് പകരക്കാരനായാണ് മുംബൈ വാങ്ങിയിട്ടുള്ളത്.മാർച്ച് 27 ന് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ 2022 ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കും.
“ലോകകപ്പിൽ ബുംറയ്ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. അതിനാൽ അദ്ദേഹത്തോടൊപ്പം കളിക്കാൻ കാത്തിരിക്കുകയാണ്,” മുംബൈ ഇന്ത്യൻസ് പോസ്റ്റ് ചെയ്ത വീഡിയോയിൽ മിൽസ് പറഞ്ഞു.നേരത്തെ 2017ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിരുന്ന മിൽസ്, തന്റെ സതേൺ ബ്രേവ് കോച്ചായ മഹേല ജയവർദ്ധനെയുമായി വീണ്ടും ഒന്നിക്കും.






































