ബെറ്റിസിനു വിജയം ; സമനിലയില്‍ തൃപ്തിയടഞ്ഞു സെവിയ്യ
ഞായറാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മത്സരത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ സെവിയ്യയുടെ ലാലിഗ കിരീട മോഹങ്ങൾക്ക് മറ്റൊരു തിരിച്ചടി നേരിട്ടു, രണ്ടാം സ്ഥാനക്കാരായ ടീമിന് കഴിഞ്ഞ എട്ട് ലീഗ് മത്സരങ്ങളിലെ ആറാം സമനിലയാണ് ഇത്.28 കളികളിൽ നിന്ന് 56 പോയിന്റുള്ള ജൂലെൻ ലോപെറ്റെഗിയുടെ ടീം റയൽ മാഡ്രിഡിന് ഏഴ് പോയിന്റിന് പിന്നിൽ ആണ്.ബെബെ വലക്കാനോക്ക് വേണ്ടി 46 ആം മിനുട്ടില്‍ ഗോള്‍ നേടിയപ്പോള്‍ മറുപടി ഗോള്‍ സെവിയ്യ നേടിയത് 63 ആം മിനുട്ടില്‍ തോമസ് ഡെലാനിയുടെ ബൂട്ടിലൂടെ ആയിരുന്നു.

ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ ബോര്‍ഹാ ഇഗ്ലെശ്യസിന്റെ ഗോളില്‍ റയല്‍ ബെറ്റിസ് അത്ലറ്റിക്കോ ബിലിബാവോയെ മറികടന്നു.വിജയത്തോടെ ലീഗിലെ അഞ്ചാം സ്ഥാനം ബെറ്റിസ് നിലനിര്‍ത്തി.നാലം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ രണ്ടു പോയിന്റിനു മാത്രം പിന്നില്‍ ആണ് ബെറ്റിസ്.