European Football Foot Ball Top News

റോമക്ക് സമനില ; നപോളിക്ക് ജയം

March 14, 2022

റോമക്ക് സമനില ; നപോളിക്ക് ജയം

ഞായറാഴ്ച ഹെല്ലസ് വെറോണയിൽ നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെന്റെ ഇരട്ടഗോളിൽ 2-1ന് ജയിച്ച നാപോളി സീരി എയിൽ രണ്ടാം സ്ഥാനത്തെത്തി.വെറോണയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒസിംഹെൻ 14-ാം മിനിറ്റിൽ സന്ദർശകരെ മുന്നിലെത്തിച്ചു.പിന്നീട് 73  ആം മിനുട്ടിലും താരം ഗോള്‍ നേടിയപ്പോള്‍ വെറോണ തങ്ങളുടെ ആശ്വാസ ഗോള്‍ 77 ആം മിനുട്ടില്‍ ഫരൌനിയിലൂടെ നേടി.ഡേവിഡ് ഫറോണിക്കും ഫെഡറിക്കോ സെചെറിനിക്കും റെഡ് കാര്‍ഡ്‌ കണ്ടു പുറത്തായതും വെറോണക്ക് തിരിച്ചടിയായി.

സീരി എ യില്‍ നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ റോമയും ഉഡിനീസും ഓരോ ഗോള്‍ വീധം നേടി സമനിലയില്‍ പിരിഞ്ഞു.മോളിന  ഉഡിനീസിന് വേണ്ടി പതിനഞ്ചാം മിനുട്ടില്‍ ഗോള്‍ നേടിയപ്പോള്‍ റോമന്‍ ഗോള്‍ പിറന്നത് 94 ആം മിനുട്ടില്‍ ആയിരുന്നു.അതും പെനാല്‍ട്ടിയിലൂടെ.ലോറന്‍സോ പെലിഗ്രേനി ആണ് റോമക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.

Leave a comment