വീണ്ടും നാല് ഗോള്‍ ; സാവിയുടെ ബാഴ്സ മുന്നേറുന്നു
ഞായറാഴ്ച ക്യാമ്പ് നൗവിൽ ഒസാസുനയെ 4-0ന് തോൽപ്പിച്ച് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി ബാഴ്സ.ആദ്യ 30 മിനിറ്റിൽ മൂന്ന് ഗോളുകൾ നേടി ബാഴ്സലോണ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തങ്ങളുടെ ആധിപത്യം സ്ഥാപ്പിച്ചു.തൽഫലമായി, ബാഴ്സലോണയുടെ തുടർച്ചയായ നാലാം ലീഗ് വിജയം.സാവിയുടെ കീഴിൽ കറ്റാലൻമാരുടെ ഗോള്‍ വേട്ടയുടെ കണക്കുകള്‍ കുത്തനെ കൂടി കൊണ്ടിരിക്കുകയാണ്.

മോശം ഫിനിഷിങ്ങിന്റെ പേരില്‍ കുറെ പഴി കേട്ട ഫെറാന്‍ ടോറസ് 20 മിനുട്ടിനുളില്‍ ഒരു പെനാല്‍ട്ടി ഉള്‍പ്പടെ രണ്ടു ഗോളുകള്‍ നേടി.27 ആം മിനുട്ടില്‍ ഡെംബെലെ നല്കിയ പാസില്‍ ഗോള്‍ നേടി ഒബമയെങ്ങും ബാഴ്സക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.കളി സമയം തീരെ ലഭിക്കാതിരിക്കുന്ന റിക്കി പുയിഗിന്റെ ഊഴം ആയിരുന്നു അടുത്തത്.തന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി വന്ന പന്ത് പിന്നീടു അദ്ദേഹം തന്നെ ഗോളിലേക്ക് തട്ടി വിട്ടു.