വിജയം,ആദ്യ നാലിലേക്ക് തിരിച്ചെത്തി ആഴ്സണല്‍
ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ 2-0ന് തോൽപ്പിച്ച് ആഴ്‌സണൽ അവരുടെ മികച്ച ഫോം തുടരുകയും ആദ്യ നാലിൽ തിരിച്ചെത്തുകയും ചെയ്തു.തുടക്കത്തില്‍ തന്നെ തോമസ് പാർട്ടി സ്‌കോറിംഗ് തുറന്നു, രണ്ടാം പകുതിയിൽ അലക്‌സാൻഡ്രെ ലകാസെറ്റെ പെനാൽറ്റി വലയിലാക്കിയപ്പോള്‍ ആഴ്സണല്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് കുതിച്ചു.

ഫലം പ്രീമിയർ ലീഗിലെ ആഴ്‌സണലിന്റെ വിജയ കുതിപ്പ് അഞ്ച് മത്സരങ്ങളാക്കി നീട്ടുന്നു. തോൽവി നേരിട്ട ലെസ്ട്ടര്‍ സിറ്റി ആകട്ടെ ലീഗ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.എമിൽ സ്മിത്ത് റോവ് പരിക്കിൽ നിന്ന് മടങ്ങിയെത്തി, ഏറെക്കുറെ വൈകി ഒരു ഗോൾ നേടുന്നതിന് അടുത്ത് എത്തി എങ്കിലും ഗോള്‍ കീപ്പര്‍ ആ അവസരം താരത്തിന് നിഷേധിച്ചു.ബുധനാഴ്ച എമിറേറ്റ്‌സിൽ രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന് ഗണ്ണേഴ്‌സ് ആതിഥേയത്വം വഹിക്കും.