സേവിയക്കും ബെറ്റിസിനും ഇന്ന് ലാലിഗയില്‍ പോരാട്ടം
ലീഗില്‍ പതിനാലാം സ്ഥാനത്തുള്ള റയോ വല്ലെക്കാനോ ഇന്ന് ഉച്ച തിരിഞ്ഞു സേവിയ്യയെ നേരിടും.റയൽ മാഡ്രിഡിന് എട്ട് പോയിന്റ് പിന്നില്‍ ഉള്ള ലൻ ലോപെറ്റെഗിയുടെ ടീം നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.കഴിഞ്ഞ ആറു ലീഗ് മത്സരങ്ങളും തോറ്റ വലെക്കാനോയേ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ആണ് സേവിയ്യയുടെ ലക്ഷ്യം.

ലാലിഗയിലെ മറ്റൊരു മല്‍സരത്തില്‍ റിയൽ ബെറ്റിസ് അത്ലറ്റിക് ബിൽബാവോയെ നേരിടും.മത്സരം ഇന്ത്യന്‍ സമയം എട്ടേ മുക്കാലിന് ബെറ്റിസ് ഹോം ഗ്രൗണ്ട് എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിൽ വച്ചു നടക്കും.തുടർച്ചയായ തോൽവികളിൽ ആതിഥേയർ ലീഗ് ടേബിളിലെ ആദ്യ നാലിൽ നിന്ന് പുറത്തായിരുന്നു,അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയം നേടി നാലാം സ്ഥാനത്ത് ഉള്ള ബാഴ്സയെ തട്ടാനുള്ള ലക്ഷ്യത്തില്‍ ആണ് റിയല്‍ ബെറ്റിസ്.