പോയിന്റ് പട്ടികയില്‍ പ്രൊമോഷന് നേടാന്‍ വേണ്ടി ബാഴ്സ
ഞായറാഴ്ച രാത്രി ക്യാമ്പ് നൗവിലേക്ക് ഒസാസുനയെ സ്വാഗതം ചെയ്യുമ്പോൾ ബാഴ്സലോണ തുടർച്ചയായി നാല് ലാ ലിഗ വിജയത്തിലേക്ക് എത്താന്‍ പരിശ്രമിക്കും.ഡിവിഷൻ ലീഡർമാരായ റയൽ മാഡ്രിഡിനേക്കാൾ 15 പോയിന്റ് പിന്നിലാണ് കറ്റാലൻ വമ്പന്മാർ.നിലവില്‍ സ്പെയിനിന്റെ ടോപ്പ് ഫ്ലൈറ്റിൽ നാലാമത് , ഈ സീസണിൽ 27 ലീഗ് മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ഒസാസുന 11-ാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

തുടക്കം വളരെ മോശം ആയിരുന്നു എങ്കിലും ഡിസംബറിന്റെ തുടക്കം മുതൽ ലാ ലിഗയിൽ സാവിയുടെ ടീം തോൽവിയറിഞ്ഞിട്ടില്ല.കഴിഞ്ഞ വാരാന്ത്യത്തിൽ എൽച്ചെയിൽ നേടിയ 2-1 വിജയം ഉൾപ്പെടെ വളരെ കഠിനം ആയ വഴിയിലൂടെ പോകുന്ന ക്ലബിന് മികച്ച നേതൃത്വം നല്കാന് സാവിക്ക് കഴിയുന്നുണ്ട്.ഇന്ന് വിജയം നേടാന്‍ ആയാല്‍ ലീഗില്‍ മൂന്നാമത്തെ സ്ഥാനത്തേക്ക് അവര്‍ക്ക് കയറാന്‍ ആകും.