IPL IPL-Team Top News

രണ്ടാം കിരീടം രാജസ്ഥാന്‍ ഇത്തവണ നേടും എന്ന് യുവ താരം യശസ്വി ജയ്‌സ്വാൾ

March 12, 2022

രണ്ടാം കിരീടം രാജസ്ഥാന്‍ ഇത്തവണ നേടും എന്ന് യുവ താരം യശസ്വി ജയ്‌സ്വാൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ 2022) വരാനിരിക്കുന്ന എഡിഷനിൽ ടീമിന് നല്ല തുടക്കം ലഭിക്കുന്നത് പ്രധാനമാണെന്ന് രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ.ഫ്രാഞ്ചൈസി പങ്കിട്ട ഒരു ഔദ്യോഗിക റിലീസിൽ, രണ്ടാം തവണയും അഭിമാനകരമായ ചാമ്പ്യൻഷിപ്പ് ട്രോഫി നേടാനുള്ള ഫയർ പവർ റോയൽസിനുണ്ടെന്ന് ജയ്‌സ്വാൾ എടുത്തുപറഞ്ഞു. ഈ വർഷത്തെ ടീമിന് വേണ്ടി ഫ്രാഞ്ചൈസി വേണ്ട പോലെ പണം ഇറക്കിയിട്ട്‌ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“വളരെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഈ സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ട്രോഫി നേടാനുള്ള എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ബാറ്റർമാരുടെയും ബൗളർമാരുടെയും സന്തുലിതം ആയ നിര ഞങ്ങള്‍ക്ക് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരിക്കുന്നു.ലീഗില്‍ നല്ല ഒരു തുടക്കം ലഭിച്ചാല്‍ എല്ലാം വിചാരിച്ച പോലെ നടക്കും.” ജൈസ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a comment