Cricket Cricket-International Top News

പിച്ച് പ്രവചനാതീതം ; കോഹ്ലിക്ക് പിന്തുണ നല്‍കി പാര്‍ഥിവ് പട്ടേല്‍

March 12, 2022

പിച്ച് പ്രവചനാതീതം ; കോഹ്ലിക്ക് പിന്തുണ നല്‍കി പാര്‍ഥിവ് പട്ടേല്‍

ബംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുറത്തായതിന് ശേഷം സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്ക് പിന്തുണ  നല്‍കി കൊണ്ട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. വിരാട് കോഹ്‌ലിയില്‍ നിന്നും ശനിയാഴ്ച 71-ാം അന്താരാഷ്ട്ര സെഞ്ച്വറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ ആയിരുന്നു ഫലം.

“വിരാട് കോഹ്‌ലി പുറത്തായതിന് കുറ്റപ്പെടുത്താൻ കഴിയില്ല. പിച്ച് വളരെ മോശമാണ്, അദ്ദേഹത്തിന് അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പന്ത് പതിവിലും കൂടുതല്‍ കറങ്ങുന്നുണ്ട്.ഇന്നത്തെ അദ്ദേഹത്തിന്റെ സമീപനം വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. ഡെലിവറികൾ ഉപേക്ഷിക്കുകയും കൂടാതെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുകയും ചെയ്യുന്നത് കണ്ടു.ഇങ്ങനത്തെ അവസരങ്ങളില്‍  നിങ്ങൾക്ക് ഡ്രസ്സിംഗ് റൂമിൽ പോയി ഇത് നിങ്ങളുടെ ദിവസമല്ലെന്നും നിങ്ങൾ നിർഭാഗ്യവാനാണെന്നും സ്വയം പറയുക.അതാണ്‌ നല്ലത്.”പട്ടേല്‍ വെളിപ്പെടുത്തി.

Leave a comment