European Football Foot Ball Top News

കിരീട പോരാട്ടത്തിനു മിലാന്‍ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുവന്‍റ്റസ്

March 12, 2022

കിരീട പോരാട്ടത്തിനു മിലാന്‍ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുവന്‍റ്റസ്

ഒരു വിജയത്തോടെ കിരീടപ്പോരാട്ടത്തിൽ തങ്ങളും ഉണ്ട് എന്ന സന്ദേശം നല്‍കുന്നതിനു യുവന്‍റ്റസിന് പറ്റിയ അവസരം ആണിത്.യുവന്റസ് ശനിയാഴ്ച സ്‌റ്റേഡിയോ ലൂയിജി ഫെരാരിസിൽ സാംപ്‌ഡോറിയയെ നേരിടും.ലീഗില്‍ നാലാം സ്ഥാനത് ഇരിക്കുന്ന യുവന്‍റ്റസ് നേരിടാന്‍ പോകുന്നത് പതിനഞ്ചാം സ്ഥാനത് ഉള്ള സംപ്ഡോറിയയെ ആണ്.

 

കഴിഞ്ഞ വാരാന്ത്യത്തിൽ സ്പെസിയയെ പിന്തള്ളി ബിയാൻകോണേരി തങ്ങളുടെ അപരാജിത ഓട്ടം 14-ാമത് സീരി എ മത്സരത്തിലേക്ക് നീട്ടുകയും 10 മത്സരങ്ങൾ കളിക്കാൻ ശേഷിക്കെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടില്ല എന്ന് പറഞ്ഞു തങ്ങളെ എഴുതി തള്ളിയവര്‍ക്ക് ഒരു ചുട്ട മറുപടിയും യുവേ നല്‍കി.ഈ ഫോം തുടരുകയാണെങ്കില്‍ ലീഗ് കിരീടം നേടാന്‍ മിലാന്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി തന്നെ യുവേ ഉയര്‍ത്തും എന്നത് തീര്‍ച്ച.

Leave a comment