ആദ്യ പാദ സെമിയിൽ ജംഷഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ഫുട്ബോളിന്റെ ഫൈനലിൽ എത്താൻ ഒരു ജയം മാത്രമകലെ കേരള ബ്ലാസ്റ്റേഴ്സ്. ഇന്നു നടന്ന ആദ്യ പാദ സെമിയിൽ ജംഷഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മഞ്ഞപ്പട ഫൈനലിന്റെ വാതിൽപ്പടിയിലെത്തിയിരിക്കുന്നത്.
മലയാളി താരം സഹല്‍ അബ്ദു സമദാണ് 38-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായി വിജഗോള്‍ നേടിയത്. സഹലിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ജംഷഡ്പൂരിന്റെ ഡിഫൻഡർ റിക്കിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്.
ജയത്തോടെ മാർച്ച് 15-ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കവും ലഭിക്കും. ആദ്യപകുതിയില്‍ ആക്രമണങ്ങള്‍ നയിച്ച ജംഷഡ്പൂരാണ് മികച്ചു നിന്നത്. നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നു.
രണ്ടാംപാദത്തിൽ ജംഷഡ്പൂരിനെതിരെ ഗോൾരഹിത സമനില പിടിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് സ്വപ്നത്തിലേക്ക് അടുത്ത് ഫൈനൽ ടിക്കറ്റ് നേടാനാവും.






































