European Football Foot Ball Top News

ഹസാര്‍ഡ്‌ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുന്നു

March 8, 2022

ഹസാര്‍ഡ്‌ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുന്നു

ന്യൂകാസിൽ യുണൈറ്റഡ് റയൽ മാഡ്രിഡിൽ നിന്ന് ഈഡൻ ഹസാർഡിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. ബെൽജിയൻ താരം സാന്റിയാഗോ ബെർണബ്യൂവിൽ അത്ര നല്ല സ്പെല്‍ അല്ല നടത്തുന്നത്.കാർലോ ആൻസലോട്ടി ഹസാർഡിനെ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും ഇപ്പോൾ വിനിഷ്യസ് ജൂനിയറാണ്  കോച്ചിന്റെ ഇഷ്ട്ട താരം.ഈ സീസണിൽ മികച്ച ഫോമിലാണ് ബ്രസീലിയൻ താരം, മാനേജർക്ക് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണമൊന്നും താരം  നൽകിയിട്ടുമില്ല.

മുൻ ചെൽസി താരത്തെ സെന്റ് ജെയിംസ് പാർക്കിലേക്ക് കൊണ്ടുവരാൻ എഡ്ഡി ഹോവ് താൽപ്പര്യപ്പെടുന്നുവെന്ന് ഡിഫെൻസ സെൻട്രലിലെ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ സീസണിൽ തരംതാഴ്ത്തൽ പോരാട്ടത്തിലാണെങ്കിലും, അടുത്ത സീസണിനായി മാഗ്പികൾ ഇതിനകം തന്നെ പ്ലാൻ ചെയ്യുന്നു.ഹസാർഡിനെ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാണ്, ക്ലബ്ബുകൾക്ക് ബിഡ് സമർപ്പിക്കാൻ കൗണ്ടർ തുറന്നിട്ടുണ്ട്. എന്നിരുന്നാലും, സ്ഥിരമായ ഒരു കരാറിൽ ബെൽജിയനെ ഒപ്പിടാൻ ഏതെങ്കിലും ക്ലബ്ബ് തയ്യാറാണോ എന്ന് സ്പാനിഷ് ടീമിന് ഉറപ്പില്ലെന്ന് ഡിഫെൻസ സെൻട്രൽ അവകാശപ്പെടുന്നു.

Leave a comment