European Football Foot Ball Top News

സമനില വലയില്‍ കുരുഞ്ഞി മ്യൂണിക്ക്

March 6, 2022

സമനില വലയില്‍ കുരുഞ്ഞി മ്യൂണിക്ക്

ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളറിന്റെ  വിലയേറിയ സെൽഫ് ഗോൾ മ്യൂണിക്കിനെ സമനിലയില്‍ തളച്ചു.ബുണ്ടസ്‌ലിഗ ലീഡർമാരെ 1-1 ന് ഹോം ഗ്രൗണ്ടിൽ മൂന്നാം സ്ഥാനക്കാരനായ ബയർ ലെവർകൂസൻ തടഞ്ഞുനിർത്തി.25 മത്സരങ്ങൾക്ക് ശേഷം 59 പോയിന്റുമായി ബയേണിന് ഇപ്പോഴും കിരീടപ്പോരാട്ടത്തില്‍ മുന്‍ പന്തിയില്‍ തന്നെ ആണ്,എന്നാല്‍ 50 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് മ്യൂണിക്കിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

ഡിഫൻഡർ നിക്ലാസ് ഷൂലെ 18 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മ്യൂണിക്കിനു ലീഡ് നേടി കൊടുത്തു.36 ആം മിനുട്ടില്‍ ആണ് മുള്ളറിന്റെ ഓണ്‍ ഗോള്‍.തുടര്‍ന്ന് ബയേൺ ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും ലെവർകൂസൻ ആദ്യ പകുതി മികച്ച നിലയിൽ അവസാനിപ്പിച്ചു. ഓഗസ്റ്റിൽ ബൊറൂസിയ മൊയൻചെൻഗ്ലാഡ്ബാച്ചിനെതിരെ സമനിലക്ക് ശേഷം ആദ്യം ആയാണ് മ്യൂണിക്ക് മറ്റൊരു സമനിലയില്‍ കുരുഞ്ഞുന്നത്.

Leave a comment