European Football Foot Ball Top News

ലിവര്‍പൂളിനു ജയം;സിറ്റിക്ക് സമ്മര്‍ദം

March 6, 2022

ലിവര്‍പൂളിനു ജയം;സിറ്റിക്ക് സമ്മര്‍ദം

പ്രീമിയർ ലീഗ് കിരീടത്തിനായുള്ള മത്സരത്തിൽ നേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ സമ്മർദ്ദത്തിലാക്കി കൊണ്ട് ലിവർപൂൾ  വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 1-0 ന് വിജയിച്ചു.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റില്‍ സാധിയോ മാനെ ആണ് ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയത്.തൊട്ടുപിന്നാലെ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കാൻ ലൂയിസ് ഡയസിന് അവസരം ലഭിച്ചിരുന്നു എങ്കിലും ഗോൾകീപ്പർ ലൂക്കാസ് ഫാബിയാൻസ്കിയെ മറികടന്ന ബോളിനെ ആരോൺ ക്രെസ്വെൽ ലൈൻ ഓഫ് ക്ലിയർ ചെയ്യുകയായിരുന്നു.

സ്റ്റാർ മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് ഇല്ലാതെ ആണ് ഇന്നലെ വെസ്റ്റ് ഹം കളിക്കാന്‍ ഇറങ്ങിയത്. ഞായറാഴ്‌ച മാഞ്ചസ്റ്റർ യുണൈറ്റഡുമായി കളിക്കുന്ന  മാൻ സിറ്റിയുമായി ലിവർപൂൾ മൂന്ന് പോയിന്റായി വ്യത്യാസം കുറച്ചെന്നാണ് ശനിയാഴ്ചത്തെ വിജയത്തിന്റെ അർത്ഥം.ഇതോടെ ഇന്നത്തെ മത്സരത്തില്‍ സിറ്റിക്ക് വിജയം നേടണം എന്തായാലും.ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക്ക് തോല്‍വി അറിയാതെ ഏറ്റവും കൂടുതൽ ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി.

Leave a comment