Foot Ball ISL Top News

ഐഎസ്‌എല്ലിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്‌പൂർ എഫ്‌സി

March 5, 2022

author:

ഐഎസ്‌എല്ലിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്‌പൂർ എഫ്‌സി

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്പൂർ എഫ്‌സി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ജംഷ‌ഡ്‌പൂരിന്റെ വിജയം.

ആദ്യ പകുതിയിൽ ഡാനിയൽ ചിമ ചുക്‌വു 23, 26 മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലൂടെ ജംഷ‌ഡ്‌പൂരിനെ മുന്നിലെത്തിച്ചു. എന്നാൽ കലിംഗ വാരിയേഴ്സിനായി പോൾ റാംഫാങ്‌സൗവ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ മടക്കി. തന്റെ സീസണിലെ ഗോൾ നേട്ടം ഒമ്പതാം ഗോളാണ് ചുക്‌വുന്റേത്.

Image

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങളൊക്കെ ഒഡീഷ വിചാരിച്ച പോലെ നടന്നില്ല. റിത്വിക് ദാസ് (54), ജോർദാൻ മുറെ (71), ഇഷാൻ പണ്ഡിത (87) എന്നിവരുടെ ഗോളുകൾ ഓവൻ കോയിലിന്റെ ടീമിന് തുടർച്ചയായ ആറാം വിജയം ഉറപ്പാക്കി. 73-ാം മിനിറ്റിൽ ജൊനാതസ് ഡി ജീസസിന് റെഡ് കാർഡ് ലഭിച്ചതും പരിക്കുമൂലം അരിദായ് കബ്രേരയെ പുറത്തുപോയതും ലിംഗ വാരിയേ‌ഴ്‌സിന് തിരിച്ചടിയായി.

Leave a comment