കോപ ഫൈനലില്‍ പ്രവേശിച്ച് വലന്‍സിയ
ബുധനാഴ്ച നടന്ന കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദത്തിൽ അത്ലറ്റിക് ബിൽബാവോയ്ക്കെതിരെ 1-0 ന് വലൻസിയ വിജയിച്ചു.ബാഴ്സലോണയ്ക്കെതിരായ ഞെട്ടിക്കുന്ന വിജയത്തോടെ കിരീടം നേടിയ വലന്‍സിയ വീണ്ടും ഫൈനലില്‍ എത്തി.വലൻസിയയിലെ ബിൽബാവോയിൽ നടന്ന ആദ്യ പാദത്തിൽ 1-1 ന് സമനില വഴങ്ങിയതിനെത്തുടർന്ന് ഇന്നലെ മെസ്റ്റല്ല സ്റ്റേഡിയത്തിൽ അതിരറ്റ ആവേശത്തില്‍ ആണ് കാണികൾ മത്സരത്തിനെ വരവേറ്റത്.

ഗുഡെസ്, സ്പാനിഷ് സ്ട്രൈക്കർമാരായ ഹ്യൂഗോ ഡ്യുറോ, ബ്രയാൻ ഗിൽ എന്നിവരുടെ ആക്രമണ ത്രയം അത്ലറ്റിക് പ്രതിരോധത്തിന് നിരന്തരമായ ഭീഷണിയായിരുന്നു, പക്ഷേ അവരുടെ ഗോൾകീപ്പർ ജൂലൻ അഗിർറെസാബാലയുടെ മികച്ച സേവനം അവരെ പല അപകട ഘട്ടത്തില്‍ നിന്നും രക്ഷിച്ചു.എന്നാല്‍ 43-ാം മിനിറ്റിൽ ഗെഡെസിന്റെ ഗോൾ തടയാന്‍ അഗിർറെസാബാലക്ക് ആയില്ല.ഇന്ന് രണ്ടാം സെമി ഫൈനലില്‍ റയല്‍ ബെറ്റിസ് റയോ വലക്കാനോയേ നേരിടും.