അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും റഷ്യയെ സസ്പെൻഡ് ചെയ്‌ത് ഫിഫ
യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യക്കെതിരെ തിരിഞ്ഞ് ലോക ഫുട്ബോൾ.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റഷ്യയെ എല്ലാ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ട് ഫിഫ.
ഫിഫയ്ക്കു പുറമെ റഷ്യക്ക് വിലക്കുമായി യുവേഫയും രംഗത്തെത്തിയിരുന്നു. റഷ്യൻ ക്ലബുകളെയെല്ലാം യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും പുറത്താക്കിയ പ്രഖ്യാപനവും പുറത്തുവിട്ടിട്ടുണ്ട്. യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ കായിക മേഖലയിൽ റഷ്യക്ക് വൻ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യൂറോപ്യൻ ഫുട്ബോളിന്റെ ഭരണ സമിതിയായ യുവേഫയുമായി നീണ്ട ചർച്ചകൾക്ക് ശേഷം റഷ്യ ദേശീയ ടീമിനെ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മത്സരത്തിൽ നിന്ന് വിലക്കുമെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് വരുന്ന റഷ്യൻ ലോകകപ്പ് വരെ ടീമിന് നഷ്‌ടമായേക്കുമെന്ന് സാരം.
റഷ്യൻ, യുകെയ്‌ൻ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങൾ, ടൂർണമെന്റുകൾ ഭാവിയിൽ നിഷ്പക്ഷ വേദികളിൽ നടത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിരുന്നു. അതേസമയം ചാമ്പ്യൻസ് ലീഗ് ഫൈനൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പാരീസിലേക്ക് മാറ്റിയിട്ടുമുണ്ട്.