ചെന്നൈയിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്
ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി സെമി സാധ്യതകൾ നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾച്ച് ജയിച്ച് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും കൊമ്പൻമാർക്കായി.
ജോര്‍ജ് പെരെയ്‌ര ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ശേഷിച്ച ഒരു ഗോള്‍ അഡ്രിയാന്‍ ലൂണയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ തന്നെതന്നെ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിന്റെ ലീഡുമായി ജയത്തിലേക്ക് അടുത്തിരുന്നു.
പിന്നീട് കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളും നേടി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത രണ്ടു കളികളും കേരളത്തിന് നിര്‍ണായകമാണ്.