European Football Foot Ball Top News

ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ടോട്ടനം

February 26, 2022

author:

ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ടോട്ടനം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലീഡ്‌സ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് മുക്കി ടോട്ടനം. ജയത്തോടെ ടോപ്പ് ഫോറിലേക്കുള്ള പോരാട്ടം കടുത്തു. അതേസമയം ഇത് തുടർച്ചയായ മൂന്നാം കളിയിലാണ് വൻപരാജയം ലീഡ്‌സ് വഴങ്ങുന്നത്.

ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4-2 ന്റെ തോൽവിയും പിന്നീട് അവസാന മത്സരത്തിൽ ലിവർപൂളിനോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ന് ടോട്ടനവും നാലു ഗോളുകൾക്ക് ലീഡ്‌സിനെ കീഴടക്കുന്നത്. ഇതോടെ തരംതാഴ്ത്തൽ ഭീഷണിയിലേക്ക് ടീം അടുത്തുകൊണ്ടിരിക്കുകയാണ്.

എന്നാൽ മറുവശത്ത് ബേൺലിയോട് ഏറ്റ അപ്രതീക്ഷിത പരാജയത്തിന് ഗംഭീര മറുപടിയാണ് ലീഡ്‌സ് യുണൈറ്റഡിനെതിരെ ഹാരി കെയ്‌നും സംഘവും നൽകിയത്. മാറ്റ് ദൊഹേർറ്റി, ഡെജാൻ കുലുസെവ്‌സ്‌കി, ഹാരി കെയ്ൻ, സോൺ ഹ്യൂങ് മിൻ എന്നിവരാണ് ടോട്ടനം ഹോട്‌സ്‌പറിനായി വല കുലുക്കിയത്.

ജയത്തോടെ അന്റോണിയോ കോന്റെയുടെ ടീം 42 പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോൾ. അതേസമയം ലീഡ്‌സ് യുണൈറ്റഡ് 23 പോയിന്റുമായി 15-ാം സ്ഥാനത്താണ്. തുടർ പരാജയങ്ങളെ തുടർന്ന് പരിശീലകൻ മാർസെലോ ബിയേൽസയെ പുറത്താക്കാനും സാധ്യതയുണ്ട്.

Leave a comment