ലോകോത്തര താരങ്ങളെ അടിയറവ് പറയിച്ച് അത്ഭുതമായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രജ്ഞാനന്ദ
ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഞെട്ടിച്ച് ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ്ബാബു പ്രജ്ഞാനന്ദ. 16 കാരനായ പ്രജ്ഞനന്ദ 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സണെ അട്ടിമറിച്ചത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ലേവ് അരോനിയനെ മാത്രമാണ് താരത്തിന് പരാജയപ്പെടുത്താനായിരുന്നത്. കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ഈ തമിഴ്‌നാട്ടുകാരൻ.
ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കാൾസനോട് തോറ്റ റഷ്യയുടെ ഇയാൻ നെപോംനിയാച്ചിയാണ് 19 പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ലോക ചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ അന്നും ഞെട്ടിച്ചിരുന്നു.
എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂർണമെന്റിൽ കാൾസണെ വീഴ്ത്തിയതിനു പിന്നാലെ മുൻ ലോകചാമ്പ്യനെയും തകർത്ത നേട്ടവും പ്രജ്ഞാനന്ദയുടെ പേരിലായി. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോ, മുന്‍ ലോക ചാമ്പ്യനായ അലക്‌സാണ്ട കോസ്‌റ്റെനിയൂക്ക് എന്നീ താരങ്ങളെയാണ് പ്രജ്ഞാനന്ദ അട്ടിമറിച്ചിരിക്കുന്നത്.