Cricket Cricket-International Top News

പരമ്പര തൂത്തുവാരി ഇന്ത്യ

February 21, 2022

പരമ്പര തൂത്തുവാരി ഇന്ത്യ

ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ 17 റൺസിന് സന്ദര്‍ശകരെ  പരാജയപ്പെടുത്തി.ഈ വിജയത്തോടെ വിൻഡീസിനെതിരെ ഇന്ത്യ പരമ്പരയിൽ ക്ലീൻ സ്വീപ്പ് രേഖപ്പെടുത്തി. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ, സൂര്യകുമാർ യാദവ് 31 പന്തിൽ 65 റൺസ് നേടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. സൂര്യകുമാറും വെങ്കിടേഷ് അയ്യരും (19 പന്തിൽ 35*) അഞ്ചാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യന്‍ സ്കോറിന് മുതല്‍ കൂട്ടായി.പ്ലേയിംഗ് ഇലവനിൽ നാല് മാറ്റങ്ങൾ വരുത്തിയതിനാൽ പേസർ ആവേശ് ഖാൻ തന്‍റെ  അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിൽ നിന്നാണ് ആവേശ് തന്റെ അരങ്ങേറ്റ ക്യാപ്പ് സ്വീകരിച്ചത്.സുര്യ കുമാര്‍ യാദവ് തന്നെയാണ് പ്ലേയര്‍ ഓഫ് തി മാച്ചും സീരീസും.

Leave a comment