ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഒസാസുനയ്ക്കെതിരെ
ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഒസാസുനയ്ക്കെതിരെ ഇറങ്ങും. ടൂർണമെന്റിൽ ഈ സീസണിയിൽ ഫോമിലേക്ക് ഉയരാതെ പ്രവചനാതീതമായ പ്രകടവുമായി മുന്നോട്ടു പോവുന്ന ടീമാണ് സിമിയോണിയുടെ അത്‌ലറ്റിക്കോ.
പോയ മത്സരത്തിൽ ലെവാന്റെയോട് അപ്രതീക്ഷിത തോൽവിയുമായി മടങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ജയിച്ച് തിരികെ ടോപ്പ് ഫോറിലെത്താനുള്ള ശ്രമങ്ങളാവും നടത്തുക. ബ്രസീലിയൻ ഇന്റർനാഷണൽ മാത്യൂസ് കുൻഹ ഇന്ന് ടീമിലുണ്ടാവില്ലെന്ന് സിമിയോണി വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാനൊപ്പം ഡിഫൻസീവ് ജോഡികളായ ഫിലിപ്പെ മോണ്ടെറോ, മരിയോ ഹെർമോസോ എന്നിവരും സ്ക്വാഡിലേക്ക് തിരിച്ചെത്തിയത് അത്‌ലറ്റിക്കോയ്ക്ക് ഇന്നത്തെ മത്സരത്തിൽ കരുത്താകും. ലൂയിസ് സുവാരസിനും ജോവോ ഫെലിക്‌സിനും ഒപ്പം ആക്രമണം നയിക്കാൻ ഗ്രീസ്മാൻ ആദ്യ ഇലവനിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
ക്രൊയേഷ്യൻ താരമായ സൈം വർസൽജ്‌കോ ആയിരിക്കും കുൻഹയ്ക്ക് പകരമായി റൈറ്റ് ബാക്കിൽ ഇറങ്ങുക. നിലവിൽ 24 കളികളിൽ നിന്നായി 39 പോയിന്റ് സ്വന്തമാക്കിയ അത്‌ലറ്റിക്കോ നിലവിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം എതിരാളികളായ ഒസാസുന ഇത്രയും മത്സരങ്ങളിൽ നിന്നായി 32 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോൽവി അറിയാതെയാണ് അവർ നിലവിലെ ചാമ്പ്യൻമാർക്കെതിരെ ഇറങ്ങുന്നത്.