പെനാൽറ്റിക്കളി, ഐഎസ്എല്ലിൽ മുംബൈ സിറ്റിയെ കീഴടക്കി ജംഷഡ്പൂർ
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി ജംഷഡ്പൂർ എഫ്സി. മൂന്നു പെനാൾട്ടികൾ പിറന്ന മത്സരത്തിൽ അവസാനം ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലാണ് ജംഷഡ്പൂർ ജയിച്ചു കയറിയത്.
പന്തടക്കത്തിലും ഷോട്ടുകൾ തുടുക്കുന്നതിലും മുംബൈ സിറ്റി മികച്ചു നിന്നുവെങ്കിലും ഭാഗ്യം ജംഷഡ്പൂരിനൊപ്പമായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തത്തെ ഗ്രെഗ് സ്റ്റെവർട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിന് 30-ാം മിനിറ്റിൽ റിത്വിക് ദാസ് ലീഡ് ഉയർത്തി.
ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡുമായി മുന്നോട്ടു കുതിച്ച ജംഷഡ്പൂരിന് 57-ാം മിനിറ്റിൽ രാഹുൽ ബെഹ്കെയിലൂടെ മുംബൈ സിറ്റി ആദ്യ മറുപടി നൽകി. പിന്നാലെ രണ്ട് പെനാൾറ്റികൾ മുംബൈ സിറ്റിക്ക് ലഭിച്ചുവെങ്കിലും ആദ്യത്തേത് അംഗുളോ പാഴാക്കിയത് കളിയിൽ തിരിച്ചടിയായി. തുടർന്ന് 86-ാം മിനിറ്റിൽ ഡീഗോ മൗറീസിയോ പെനാൽറ്റിയിലൂടെ മുംബൈ സിറ്റിയെ ഒപ്പമെത്തിച്ചു.
പിന്നീടാണ് അടുത്ത ട്വിസ്റ്റ്, കളി അവസാനിക്കും മുമ്പ് ഇഞ്ചുറി ടൈമിൽ ജംഷഡ്പൂരിന് പെനാൽറ്റി കിട്ടി. 94-ാെ മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ട് കിട്ടിയ അവസരം മുതലെടുത്ത് ഗോൾ നേടി ടീമിന് വിജയം സമ്മാനിച്ചു. ഇന്നലെത്തെ ജയത്തോടെ 28 പോയിന്റുമായി ജംഷഡ്പൂർ മൂന്നാം സ്ഥാനത്തെത്തി. മുംബൈ സിറ്റി 25 പോയിന്റുമായി അഞ്ചാമത് ആണ്. തോൽവിയോടെ സെമി പ്രതീക്ഷകൾക്ക് വൻതിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.