ഐഎസ്എല്ലിൽ ജംഷഡ്പൂരിന്ന് മുംബൈ സിറ്റിയുമായി കൊമ്പുകോർക്കും
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ജംഷഡ്പൂർ എഫ്സി നിലവിലെ ചമ്പ്യൻമാരായ മുംബൈ സിറ്റിയെ നേരിടും. ഇന്നു ജയിച്ച് സെമി പ്രതീക്ഷകളിലേക്ക് കൂടുതൽ അടുക്കാനാവും ഇരുടീമുകളും ശ്രമിക്കുക.
നിലവിൽ 14 മത്സരങ്ങളിൽ നിന്നായി 25 പോയിന്റുമായി ജംഷഡ്പൂർ എഫ്സി പോയിന്റ് പട്ടികയിൽ നാലാമതാണ്. അതേസമയം ഒരു മത്സരം അധികം കളിച്ച മുംബൈ സിറ്റി എഫ്സിക്കും 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ജംഷഡ്പൂർ ജയിച്ചാൽ കേരള ബ്ലാസ്റ്റ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താം.
എന്നാൽ മുംബൈയാണ് ജയിക്കുന്നതെങ്കിൽ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റ്റ്റേഴ്സിനെയും പിന്തള്ളി മൂന്നാമതെത്താം. ജംഷഡ്പൂർ തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണവും ജയിച്ച് അപാര ഫോമിലാണ് വരവ്. എന്നാൽ പോയ എട്ടു മത്സരങ്ങളിൽ ഒരു ജയവുമായാണ് എത്തുന്നത്.
ഏഴു കളികളിലും തങ്ങൾക്ക് ജയിക്കാനാവാതിരുന്ന മുബൈ സിറ്റി കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ കീഴടക്കി വിജയ വഴിയിൽ തിരികെയെത്തിയത് ആശ്വാസം പകരുന്ന കാര്യമാണ്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.