ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനും ലിവർപൂളും നേർക്കുനേർ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും തീപാറും പോരാട്ടം. ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാൻ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളുമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച റെക്കോഡോടെയാണ് ചെമ്പടയുടെ വരവ്.
അതേസമയം മറുവശത്ത് സീരി എയിൽ മികച്ച ഫോമിലുള്ള ഇന്റർ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനവുമായാണ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുന്നത്. തങ്ങളുടെ അവസാന രണ്ട് സീരി എ മത്സരങ്ങളിൽ വിജയിക്കാനാകാതെയാണ് ഇന്റർ ലിവർപൂളിനെതിരെ ഇറങ്ങുന്നത്. ഇന്നത്തെ ഹോം മത്സരത്തിൽ ജയിച്ച് രണ്ടാം പാദത്തിൽ ആ മുൻതൂക്കവുമായി ഇറങ്ങാനാണ് ഇന്ററിന്റെ പദ്ധതി.
എന്നാൽ ഗംഭീര ഫോമിലാണ് യുർഗണ ക്ലോപ്പിന്റെ സംഘം. തുർച്ചയായ ആറി ജയങ്ങളുമായി എത്തുന്ന ചെമ്പടയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ കഴിഞ്ഞെത്തിയ സാദിയോ മാനെയും മുഹമ്മദ് സാലയും ആദ്യ ഇലവനിൽ തന്നെയുണ്ടാകും. അതോടൊപ്പം മറ്റ് താരങ്ങളും കൂടി ചേരുന്നതോടെ ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം ലിവർപൂളിനു തന്നെയാണ്.
രാത്രി 1.30-ന് ഇന്ററിന്റെ ഹോം ഗ്രൌണ്ടായ സാൻ സിറോ സ്റ്റേഡിയത്തിലാണ് ഇന്റും ലിവർപൂളും നേർക്കുനേർ ഏറ്റുമുട്ടുക.