ജയദേവ് ഉനദ്കട്ട് ഇനി മുംബൈക്ക് സ്വന്തം
അവസാന നിമിഷം ഉനദ്കട്ടിന് വേണ്ടി മുംബൈ ഇന്ത്യൻസ് കൈ ഉയർത്തി. ലേല യുദ്ധം ആരംഭിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനിച്ചു.എന്നാല്‍ 1.3 കോടി രൂപയ്ക്ക് ജയദേവ് ഉനദ്കട്ടിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന് വേണ്ടി കളിച്ച താരത്തിന്‍റെ ബേസ് പ്രൈസ് 75 ലക്ഷം ആയിരുന്നു.
മായങ്ക് മാർക്കണ്ഡെയും മുംബൈയിലേക്ക്.ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തിന് വേണ്ടി തുടക്കത്തില്‍ തന്നെ ലേലത്തില്‍ പങ്കെടുത്തു,എന്നാല്‍ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പ്രവേശിക്കുകയും രാജസ്ഥാൻ റോയൽസ് അവരോടൊപ്പം ചേരുകയും ചെയ്തു.അവസാനം 65 ലക്ഷം രൂപയ്ക്ക് മായങ്ക് മാർക്കണ്ഡെ മുംബൈ ഇന്ത്യൻസിലേക്ക് തന്നെ പോയി.
മുംബൈയും ലഖ്നൌവും ഏറെ ആഗ്രഹിച്ച താരം ആയ നവദീപ് സൈനിയെ 2.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.






































