ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജംഷഡ്‌പൂർ പരീക്ഷ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ നാലിൽ ഇടംപിടിക്കാൻ രണ്ട് ടീമുകൾക്കും ജയം അനിവാര്യമാണെങ്കിലും മത്സരത്തിൽ ഇന്ന് കൊമ്പൻമാർക്കു തന്നെയാകും മേൽകൈ.
ഈ സീസണിൽ കിടിലൻ ഫോമിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നത്. ലീഗിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീം തോൽവി അറിഞ്ഞിട്ടുള്ളത്. നിലവിൽ 13 കളികളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണുള്ളത്. ഇന്ന് ജംഷഡ്പൂരിനെ തേൽപ്പിച്ചാൽ ഹൈദരാബാദിനെ മറികടന്ന് കൊമ്പൻമാർക്ക് ഒന്നാം സ്ഥാനത്തിനൊപ്പം പിടിക്കാം.

അതേസമയം എതിർവശത്ത് ഇറങ്ങുന്ന ജംഷഡ്പൂരിനും മത്സരം നിർണായകമാണ്. സെമി സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമാണ്. നിലവിൽ 13 കളികളിൽ നിന്നും 22 പോയിന്റുമായി ടീം അഞ്ചാം സ്ഥാനത്താണ്.
ഇന്ന് ബ്ലാസ്റ്റേഴ്സിനെ പൂട്ടിയാൽ 25 പോയിന്റുമായി രണ്ടാം സ്ഥാനം പിടിക്കാം. ഇന്ന് ആയുഷ് അധികാരി സസ്പെൻഷൻ കാരണം കേരള ടീമിൽ ഉണ്ടാകില്ല. അതേസമയം സസ്പെൻഷൻ കഴിഞ്ഞ് എത്തുന്ന ഹാർട്‌ലി ഇന്ന് ജംഷദ്പൂരിനൊപ്പം ഉണ്ടാകും. ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.