ലൂയിസ് ഡയസിൽ ലോകോത്തര വിംഗറെ ലക്ഷ്യംവെച്ച് ലിവർപൂൾ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൊളംബിയൻ യുവ താരം ലൂയിസ് ഡയസ്നെ ആൻഫീൽഡിൽ എത്തിച്ച് ലോക ഫുട്ബോളിൻ്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂൾ. പോർട്ടുഗീസ് ക്ലബായ പോർട്ടോയിൽ നിന്നാണ് ലിവർപൂൾ മുന്നേറ്റനിര താരത്തെ സ്വന്തം കൂടാരത്തിൽ എത്തിക്കുനത്. നിലവിലെ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പിൻ്റെ പ്രസ്സിങ് ഫുട്ബോൾ ശൈലിയിലേക്ക് പെട്ടന്ന് ഇഴ ചേർന്ന് ആക്രമണ ഫുട്ബോൾ ലൂയിസ് ഡയസ്ന് ആവും എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.
കളി മികവിൽ മാനേയോടും സലയോടും കുറെ ഏറെ സാമ്യത പുലർത്തുന്ന താരം എന്ന നിലക്കാണ് ലിവർപൂൾ മാനേജ്മെൻ്റ് ലൂയിസ് ഡയസ്നേ പരിഗണിക്കുന്നത്. എതിരാളികളുടെ പ്രതിരോധനിരയെ കീറിമുറിക്കുംവിധമുള്ള വേഗതയും കൃത്യതയാർന്ന പാസുകളും ആണ് ലൂയിസ് ഡയസ്നേ മറ്റ് ലിവർപൂൾ മുന്നേറ്റ താരങ്ങളോട് ചേർത്ത് വെക്കുന്നത്. മാനെയും സലയും ജോട്ടയും എങ്ങനെയാണോ ലിവർപൂളിലൂടെ ലോകഫുട്ബോളിൻ്റെ ശ്രദ്ധ ആകർഷിക്കുന്നുവോ അത്തരത്തിൽ വരും ദിവസങ്ങളിൽ ലൂയിസ് ഡയസും ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ ആകർഷിക്കും.