Cricket Cricket-International Top News

നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷൻ ; പാക്ക് താരം ഹസ്നെയിന് സസ്പെന്‍ഷന്‍

February 4, 2022

നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷൻ ; പാക്ക് താരം ഹസ്നെയിന് സസ്പെന്‍ഷന്‍

ലാഹോറിലെ ഐസിസിയുടെ അംഗീകൃത ടെസ്റ്റിംഗ് സെന്ററിൽ നടത്തിയ പരീക്ഷണത്തില്‍ പാകിസ്ഥാൻ പേസർ മുഹമ്മദ് ഹസ്‌നൈന്‍റെ ബോളിംഗ് ആക്ഷന്‍  നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ധേഹത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളിംഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

” ബൗളിംഗ് വിദഗ്ധരുമായി റിപ്പോർട്ട് ചർച്ച ചെയ്തു, പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. മുഹമ്മദ് ഹസ്നൈനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ബൗളിംഗ് കൺസൾട്ടന്റിനെ പിസിബി ഇപ്പോൾ നിയമിക്കും, അങ്ങനെ അദ്ദേഹത്തിന് തന്റെ ബൗളിംഗ് ആക്ഷൻ തിരുത്താനും പുനർമൂല്യനിർണയത്തിന് തയ്യാറാകാനും കഴിയും എന്ന് പിസിബി മാധ്യമങ്ങളോട് പറഞ്ഞു.വരാന്‍ ഇരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിനെ കളിക്കാന്‍ അനുവദിക്കില്ല എന്നും ഈ സമയം എല്ലാം അദ്ദേഹത്തിന്റെ ബോളിംഗ് ആക്ഷന്‍ മെച്ചപ്പെടുത്താന്‍  കൺസൾട്ടന്റ് സഹായിക്കും എന്നും പാകിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചു.

Leave a comment