അനായാസ വിജയവുമായി ചെൽസി; ലെസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി
ലെസ്റ്റർ ഒന്നും ചെൽസിക്ക് ഒരു എതിരാളിയെ അല്ല. കിംഗ് പവർ സ്റ്റേഡിയത്തിൽ നീല പട വിജയിച്ചു കയറിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. ഒരു മേഖലയിൽ പോലും, ഒരു നിമിഷത്തേക്ക് പോലും ചെൽസി തങ്ങളുടെ മേധാവിത്വം അടിയറവ് വെക്കാത്ത മത്സരമാണ് നാം കണ്ടത്.
ആദ്യ 30 മിനുട്ടിൽ തന്നെ പെട്ടന്നുള്ള ഗോളുകളാൽ ചെൽസി മത്സരം കൈകളിൽ ആക്കിയിരുന്നു. കോർണറിൽ നിന്നും റൂഡിഗർ [14′]ആണ് അവർക്ക് ആദ്യ ലീഡ് നേടി കൊടുത്തത്. പിന്നീട് കാന്റയുടെ മിന്നലാട്ടത്തിനൊടുവിൽ അദ്ദേഹം ലീഡ് [28′]വർദ്ധിപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ പുലിസിച്ചും [71′] കൂടി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ മൂന്ന് പോയിന്റുമായി ചെൽസി ലണ്ടനിലേക്ക് തിരിച്ചു വണ്ടി കയറി. ജയത്തോടെ 6 പോയിന്റ് ലീഡുമായി അവർ ലീഗ് ലീഡ് ചെയ്യുന്നു.






































