Foot Ball Top News

ഇന്ന് ലെസ്റ്റർ ചെൽസി പോരാട്ടം

November 20, 2021

ഇന്ന് ലെസ്റ്റർ ചെൽസി പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടം. ലീഗ് ലീഡ് ചെയുന്ന ചെൽസിയെ കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റി വരവേൽക്കും. ഇന്ത്യൻ സമയം രാത്രി 6 നു ആണ് മത്സരം. 12 ആം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്ററിന് യൂറോപ്യൻ ഫുട്ബാൾ സ്വപ്നം കാണണമെങ്കിൽ തോൽവി ഒഴിവാക്കിയേ മതിയാകു. ജനുവരിയിൽ ഇരു ടീമുകളും ഇതേ സ്റ്റേഡിയത്തിൽ ഏറ്റു മുട്ടിയപ്പോൾ വിജയം ലെസ്റ്ററിന് ഒപ്പം നിന്നിരുന്നു.

ഈ മത്സരത്തിലും സ്റ്റാർ സ്‌ട്രൈക്കർ ലുക്കാക്കു ഇല്ലാതെയാകും ചെൽസി കളത്തിൽ ഇറങ്ങുക. തൊട്ട് പുറകിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പിന്തുടരുന്നതിനാൽ വിജയത്തിൽ കുറച്ചൊന്നും ട്യുചേലും ആഗ്രഹിക്കില്ല.
ലുക്കാക്കുവിനെ കൂടാതെ കൊവാച്ചിക്കും പരിക്കിന്റെ പിടിയിൽ ആണ്. എന്നാൽ ടിമോ വെർണർ, മേസൺ മൌണ്ട് എന്നിവർ പരിക്ക് മാറി വന്നത് ചെൽസിക്ക് ഗുണം ചെയ്യും.

Leave a comment