വൈകി എങ്കിലും ആദ്യം വിജയം കളര്‍ ആക്കി ഇന്ത്യ
ഇന്ത്യക്ക് വേള്‍ഡ് കപ്പില്‍ ആദ്യ വിജയം.അഫ്ഗാനിസ്ഥാന് നേരെ 66 റണ്‍സിനു ആണ് കോഹ്ലി സംഘം വിജയം നേടിയത്.കോഹ്ലിക്ക് ടോസ് ലഭിച്ചില്ലെങ്കിലും അഫ്ഗാന്റെ ബോള്‍ ചെയ്യാനുള്ള തീരുമാനം ഇന്ത്യക്ക് ലാഭമായി ഭവിച്ചു.തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യക്ക് ഒന്നാം വിക്കറ്റ് പാര്‍ട്ട്നര്‍ഷിപ്പില്‍ നേടി കൊടുത്തത് 140 റണ്‍സ്.പിന്നീട് വന്ന റിഷഭ് പന്തും ഹര്‍ദിക്ക് പാണ്ട്യയും നടത്തിയ പിഞ്ച് ഹിറ്റിങ്ങില്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു.20 ഓവറില്‍ ഇന്ത്യ നേടിയത് 210 റണ്‍സ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വിചാരിച്ച ഒരു തുടക്കം ആയിരുന്നില്ല അവര്‍ക്ക് ലഭിച്ചത്.വലിയ പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ലാതെ ഇഴങ്ങു നീങ്ങിയ അവരുടെ ഇന്നിങ്ങ്സ് 144 റണ്‍സില്‍ ചെന്ന് അവസാനിച്ചു.മൂന്നു വിക്കറ്റ് നേടി കൊണ്ട് ഷമി മികച്ച രീതിയില്‍ പന്ത് എറിഞ്ഞപ്പോള്‍ പുതുതായി ടീമില്‍ ഇടം നേടിയ ആശ്വിന്,പേസര്‍ ബുമ്രയും മോശമാക്കിയില്ല.ഇന്ത്യയുടെ ആദ്യ വിജയം വൈകി എങ്കിലും ആദ്യ വിജയം തന്നെ വലിയ ഒരു മാര്‍ജിനില്‍ തന്നെ നേടാന്‍ കഴിഞ്ഞു.






































