Cricket cricket worldcup Cricket-International Top News

പാക്കിസ്ഥാന്‍ സെമിയില്‍

November 3, 2021

പാക്കിസ്ഥാന്‍ സെമിയില്‍

നമീബിയയ്‌ക്കെതിരായ  45 റൺസിന്റെ വിജയം നേടിയ പാക്കിസ്ഥാന്‍ ഐസിസി വേള്‍ഡ് കപ്പ്‌ മത്സരത്തില്‍ സെമി ഫൈനലില്‍ സ്ഥാനം നേടി.ഗ്രൂപ്പ് ഘട്ടത്തിൽ 100% വിജയനിരക്കിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന പാക്കിസ്ഥാന് ഇനി തോല്‍പിക്കാന്‍ ഉള്ളത് സ്കോട്ട്ലാണ്ടിനെ മാത്രം ആണ്.

ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ആദ്യം ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.അവരുടെ ക്യാപ്റ്റൻ ബാബർ അസം 49 പന്തിൽ 70 റൺസ് നേടുകയും ഓപ്പണിംഗ് പങ്കാളിയായ മുഹമ്മദ് റിസ്വാൻ 79 റൺസും നേടി കൊണ്ട് ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് തന്നെ 114 റണ്‍സ് നേടി.20 ഓവറില്‍ പാക്കിസ്ഥാന്‍ നേടിയത് 189 റണ്‍സ്.അതിനു മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍  144 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.ഡേവിഡ് വീസ്,ക്രൈഗ് വില്യംസന്‍ എന്നിവര്‍ നമീബിയക്ക് വേണ്ടി ബാറ്റ് കൊണ്ട്  ഭേദപ്പെട്ട പ്രകടനം  കാഴ്ചവച്ചു.

Leave a comment