ഈ ലോക കപ്പിന്റെ ആദ്യ സെഞ്ചുറി ബട്ട്ലര്‍ വക;26 റണ്‍സ് ജയം നേടി ഇംഗ്ലണ്ട്
തിങ്കളാഴ്ച ഇവിടെ നടന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് 1 സൂപ്പർ 12 മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്ലർ പുറത്താകാതെ നേടിയ 101 റണ്‍സ് മികവില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ 26 റൺസിന് പരാജയപ്പെടുത്തി.67 പന്തിൽ സെഞ്ച്വറി നേടിയ ബട്ട്ലർ ആറ് ഫോറും തുല്യമായ സിക്സറുമടക്കം തന്റെ മികച്ച ഫോം തുടർന്നു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 163 റണ്‍സ് നേടി.ക്യാപ്റ്റൻ ഇയോൻ മോർഗൻ 36 പന്തിൽ നിന്നും 40 റൺസ് സംഭാവന ചെയ്തു.ശ്രീലങ്കയ്ക്ക് വേണ്ടി 3/21 എന്ന കണക്കുമായി വനിന്ദു ഹസരംഗ ഡി സിൽവയാണ് ഏറ്റവും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്.
164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 19 ഓവറിൽ 137 റൺസിന് ഓൾഔട്ടായി.ഇംഗ്ലണ്ടിനായി ആദിൽ റഷീദ്, മൊയിൻ അലി,ക്രിസ് ജോര്ഡന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.






































