ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാന്‍ ശ്രീലങ്കന്‍ നിര
ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ പ്രകടനം അമ്പരപ്പിക്കുംവിധം സമ്പൂർണ്ണമായിരുന്നു.പവര്‍ പ്ലേയില്‍ ഓസ്ട്രേലിയയെ 3 വിക്കറ്റിന് 21 എന്ന നിലയിൽ പരിമിതപ്പെടുത്തിയ അതേ രാത്രിയില്‍ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന പവർപ്ലേ ടോട്ടല്‍ ആയ 66 റണ്‍സ് നേടുകയും ചെയ്ത ഇംഗ്ലണ്ട് നിരയെ പിടിച്ചു കെട്ടാന്‍ ഇന്ന് ശ്രീലങ്കന്‍ ടീം നന്നേ വിയര്‍ക്കും.
ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടി കൊണ്ട് ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്.രണ്ടു തോല്‍വിയും ഒരു ജയവും നേടി കൊണ്ട് നാലാം സ്ഥാനത്താണ് ശ്രീലങ്ക.സൗത്ത് ആഫ്രിക്കക്ക് നേരെയും അതുപോലെ ഓസ്ട്രേലിയയക്ക് നേരെയും തോറ്റ ശ്രീലങ്കയുടെ ഏക വിജയം ബംഗ്ലാദേശ് ടീമിനെതിരെ ആയിരുന്നു.ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും സമ്പൂര്‍ണം ആയ ഈ ഇംഗ്ലീഷ് പടക്ക് നേരെ ശ്രീലങ്കന്‍ താരങ്ങള്‍ എന്ത് തന്ത്രം ആണ് പയറ്റുക എന്നത് ഇന്ന രാത്രി ഇന്ത്യന്‍ സമയം ഏഴര മണിക്ക് കാണാന്‍ ആകും.






































