Cricket cricket worldcup Cricket-International Top News

ധൈര്യം ചോര്‍ന്ന ഒരു ടീം ആണ് ഇപ്പോള്‍ നമ്മുടേത്‌ – കോഹ്ലി

November 1, 2021

ധൈര്യം ചോര്‍ന്ന ഒരു ടീം ആണ് ഇപ്പോള്‍ നമ്മുടേത്‌ – കോഹ്ലി

ന്യൂസിലൻഡിനെതിരായ എട്ട് വിക്കറ്റ് തോൽവിയിൽ ബാറ്റിലും പന്തിലും ശരീരഭാഷയിലും തന്റെ ടീമിന് വേണ്ടത്ര ധൈര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു.കളിയുടെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും മോശം ഫോം കാണിച്ച  ഇന്ത്യ ക്ലിനിക്കൽ ന്യൂസിലൻഡ് ടീമിന് നേരെ കളിയുടെ ഏതു നിമിഷത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഇതിലെ ഏറ്റവും വിഷമകരം ആയ കാര്യം.

“ഞങ്ങൾക്ക് പ്രതിരോധിക്കാൻ കാര്യമായൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഞങ്ങൾ ഫീൽഡിലേക്ക് ഇറങ്ങുമ്പോള്‍ തീരെ ധൈര്യം ഉണ്ടായിരുന്നില്ല.ഇത്രയും വലിയ രാജ്യത്തിന്‌ വേണ്ടി കളിക്കുമ്പോള്‍ ഞങ്ങളുടെ കളികളിൽ എപ്പോഴും കൂടുതൽ സമ്മർദ്ദം ഉണ്ടാകും,എന്നാല്‍ ഞങ്ങള്‍ ഇത്രയും കാലം അത് ഭംഗിയായി തന്നെ നിര്‍വഹിച്ചു.” കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.നവംബർ 3 ന് അഫ്ഗാനിസ്ഥാനും നവംബർ 5 ന് സ്കോട്ട്‌ലൻഡും നവംബർ 8 ന് നമീബിയയുമായുമാണ് ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങള്‍.

Leave a comment